NEWS
യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
22/08/2025 07:22 AM IST
nila

ചെങ്ങന്നൂർ : യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെണ്ണുക്കര, മല്ലപ്പള്ളിപ്പടി, തെക്കുംമുറിയിൽ മഹേഷ് കുമാറി(40)നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ച്ചയോ ളം പഴക്കമുണ്ട്. അസഹ്യമായ ദുർഗന്ധം അനുഭവപെട്ടതിനെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളാണ് വിവരം ഗ്രാമ പഞ്ചായത്തംഗം അനീഷ ബിജുവിനെ അറിയിച്ചത്. പഞ്ചായത്തംഗം വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പൂട്ടിയിട്ടിരുന്ന വാതിൽ പോലീസ് ചവിട്ടി പൊളിച്ചാണ് അകത്തു കയറിയത്. വൈകിട്ട് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ തങ്കപ്പൻ നായർ -സരസ്വതിയമ്മ ദമ്പതികളുടെ മകനാണ്. മാതാവ് കുറച്ചു ദിവസമായി ബന്ധുവീട്ടിലായിരുന്നു. മൂന്ന് സഹോദരിമാരെ വിവിധ സ്ഥലങ്ങളിലായാണ് വിവാഹം ചെയ്ത് അയച്ചിരിക്കുന്നത്. മഹേഷ് അവിവാഹിതനാണ്. ചെങ്ങന്നൂർ പോലീസ് കേസെടുത്തു..
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











